ഞങ്ങളെക്കുറിച്ച്

ബ്ലീഡ് ഫോര്‍ ദി നേഷന്‍

സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ് രക്തത്തിന്‍റെ ആവശ്യകത, സന്നദ്ധ രക്ത ദാനത്തിലൂടെയാണ് ഈ പ്രശ്നത്തിന് നാം പരിഹാരം കണ്ടെത്തുന്നത്. എന്നാല്‍ ചില അടിയന്തിര ഘട്ടങ്ങളില്‍ രക്ത ദാതാക്കളെ കണ്ടെത്താന്‍ നാം അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണ്. അതുപോലെ തന്നെ സന്നദ്ധ രക്തദാനം വഴി ശേഖരിച്ച രക്തം ശാസ്ത്രീയമായി സംസ്കരിച്ച് സൂക്ഷിക്കുവാന്‍ കഴിയാത്തത് കാരണം ആര്‍ക്കും പ്രയോജനപ്പെടാതെ ഒഴുക്കി കളയുന്ന സാഹചര്യം സ്ഥിരമായി സംഭവിക്കുന്നു. ഇങ്ങനെ 25,000 യൂണിറ്റിലശ്ലത്മകം രക്തം കേരളത്തില്‍ ഒരു വര്‍ഷം ഒഴുകി കളയുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണ് ബ്ലീഡ് ഫോര്‍ ദി നേഷന്‍.

സൗജന്യമായി രക്തം നല്‍കാന്‍ സന്നദ്ധരായ ആളുകളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കുന്ന ഒരു വെബ് പോര്‍ട്ടല്‍ ആണ് ബ്ലീഡ് ഫോര്‍ ദി നേഷന്‍ നമുക്ക് ആവശ്യമുള്ള രക്തം,  ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ള സ്ഥലത്ത് ലഭിക്കുന്ന ഒരു പദ്ധതി.

ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു?

ഉദാഹരണത്തിന് കണ്ണൂരില്‍ ഉള്ള ഒരു വ്യക്തി തിരുവനന്തപുരം RCC യില്‍ (റീജിണല്‍ ക്യാന്‍സര്‍ സെന്‍ററില്‍) ചികിത്സയിലുണ്ട്. അദ്ദേഹത്തിന് 5 യൂണിറ്റ് രക്തം അടിയന്തിരമായി ആവശ്യമുണ്ട്. നമ്മള്‍ എന്ത് ചെയ്യും? അദ്ദേഹത്തിന്‍റെ നാട്ടിലെ പരിചയക്കാരില്‍ അദ്ദേഹത്തിന്അനുയോജ്യമായ ഗ്രൂപ്പിലുള്ള ആളുകളെ തിരുവനന്തപുരത്ത് എത്തിച്ച് രക്തം നല്‍കും, അതിന് ഒരു പാട് സമയ നഷടം സാമ്പത്തിക നഷ്ടം എന്നിവ വരും, അല്ലെങ്കില്‍ തിരുവനന്തപുരത്ത് ഉള്ള പരിചയക്കാര്‍ ആരെങ്കിലും വഴി ദാതാക്കളെ സംഘടിപ്പിക്കാന്‍ ഓടി നടക്കും. ഇവിടെ ഒക്കെ ഉള്ള പ്രശ്നം വളരെ സങ്കീര്‍ണ്ണമാണ്.

എന്നാല്‍ നമ്മുടെ പദ്ധതി നടപ്പിലാക്കുന്നതോട് കൂടി രക്തം ആവശ്യം വരുമ്പോള്‍ www.bleedindia.org എന്ന പോര്‍ട്ടലില്‍ നമ്മുടെ കയ്യിലുള്ള മൊബൈല്‍ ആപ്പ് വഴി കയറി നമുക്ക് ആവശ്യമുള്ള സ്ഥലം ക്ലിക്ക് ചെയ്ത്, ആവശ്യമുള്ള രക്ത ഗ്രൂപ്പ് ക്ലിക്ക് ചെയ്താല്‍ ആ ഗ്രൂപ്പിലുള്ള ആ പ്രദേശത്തെ മുഴുവന്‍ ദാതാക്കളായ ആളുകളുടേയും സമ്പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും. അവരുമായി നമുക്ക് നേരിട്ട് ബന്ധപ്പെട്ട് ഇടനിലക്കാരാരുമില്ലാതെ നമുക്ക് ആവശ്യം നിറവേറ്റാം. വളരെ ലളിതവും, സുതാര്യവും, സൗജന്യവുമായ മാര്‍ഗ്ഗത്തിലൂടെ രക്ത ദാതാവിനെ കണ്ടെത്തുന്നതിനുള്ള ഈ സംരംഭത്തില്‍ നമ്മുടെ ഓരോരുത്തരുടേയും പങ്കാളിത്തം ഉറപ്പ് വരുത്തുക.

രക്ത ദാതാക്കളുടെ വിവര ശേഖരണം

നമുക്ക് ആര്‍ക്കും www.bleedindia.org എന്ന  വെബ്‌സൈറ്റിൽ  കയറി രജിസ്റ്റര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്വന്തം വിവരങ്ങള്‍ അപ്‍ലോഡ്  ചെയ്യാം.